Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
UK Special
  Add your Comment comment
നോട്ടിങ്ഹാംഷയറില്‍ 18കാരിയെ പീഡിപ്പിച്ച കേസ്; അഭയാര്‍ഥിക്ക് 10 വര്‍ഷം തടവ്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറില്‍ 18 വയസ്സുകാരിയെ പാര്‍ക്കില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പാക്കിസ്ഥാന്‍ പൗരനായ അഭയാര്‍ഥിക്ക് 10 വര്‍ഷം തടവ് ശിക്ഷ. ഷെറാസ് മാലിക് എന്ന 28കാരനെയാണ് ബര്‍മിങ്ങാം ക്രൗണ്‍ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്കുശേഷം നാലുവര്‍ഷത്തെ അധിക ലൈസന്‍സ് കാലാവധിയും കോടതി നിര്‍ദേശിച്ചു. 2025 ജൂണില്‍ സട്ടണ്‍-ഇന്‍-ആഷ്ഫീല്‍ഡിലെ സട്ടണ്‍ ലോണ്‍ പാര്‍ക്കിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവതി സുഹൃത്തിനൊപ്പമാണ് പാര്‍ക്കിലെത്തിയത്. തുടര്‍ന്ന് അവരെ പരിചയപ്പെട്ട ഒരു സംഘത്തോടൊപ്പം സമയം ചെലവഴിച്ച ശേഷം സുഹൃത്ത് പ്രദേശത്ത് നിന്ന് മാറിപ്പോയി. ഈ സമയത്ത് പ്രതി യുവതിയെ പാര്‍ക്കിലെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

പ്രതി തന്നെ ഭയപ്പെടുത്തുകയും എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതായി അതിജീവിത കോടതിയില്‍ മൊഴി നല്‍കി. പീഡനത്തിനിടെ പ്രതി അധിക്ഷേപകരമായ രീതിയില്‍ സംസാരിച്ചതായും യുവതി കോടതിയെ അറിയിച്ചു. ആരോപണങ്ങള്‍ നിഷേധിച്ച പ്രതി ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നായിരുന്നു വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളി. അതിജീവിതയുടെ ദുര്‍ബലാവസ്ഥയെക്കുറിച്ച് പ്രതിക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നുവെന്നും, അതേ സാഹചര്യമാണ് പ്രതി മുതലെടുത്തതെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിന് ശേഷം പ്രതിയുടെ പെരുമാറ്റത്തില്‍ യാതൊരു പശ്ചാത്താപവും പ്രകടമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10 വര്‍ഷത്തെ തടവ് ശിക്ഷയും അതിന് ശേഷം നാലുവര്‍ഷത്തെ അധിക ലൈസന്‍സ് കാലാവധിയും വിധിച്ചത്.

 
Other News in this category

 
 




 
Close Window