Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
മൈക്കല്‍ ഷൂമാക്കറുടെ വീട്ടിലെ പാര്‍ട്ടിക്കുശേഷം നഴ്‌സിനെ പീഡിപ്പിച്ചെന്ന കേസ്; മുന്‍ റേസിങ് ഡ്രൈവര്‍ ജോയി മൗസണ്‍ കുറ്റവിമുക്തന്‍
reporter

ലണ്ടന്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കുശേഷം അദ്ദേഹത്തിന്റെ നഴ്‌സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരനായ മുന്‍ റേസിങ് ഡ്രൈവര്‍ ജോയി മൗസണിനെ കോടതി കുറ്റവിമുക്തനാക്കി. മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 30കാരനായ ജോയി മൗസണിനെ കോടതി വെറുതെവിട്ടത്. 2019ല്‍ ഷൂമാക്കര്‍ കുടുംബത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്ലാന്‍ഡിലുള്ള മാളികയില്‍ നടന്ന കോക്ടെയില്‍ പാര്‍ട്ടിക്കുശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം. അന്നത്തെ സാഹചര്യത്തില്‍ ബോധരഹിതയായിരുന്ന നഴ്‌സിനെ ജോയി മൗസണ്‍ രണ്ട് തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ മൈക്കല്‍ ഷൂമാക്കറുടെ വസതിയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേസ് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

സംഭവസമയത്ത് ജോയി മൗസണ്‍, ഷൂമാക്കറുടെ മകനും റേസിങ് ഡ്രൈവറുമായ മിക്ക് ഷൂമാക്കറുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തുടക്കം മുതല്‍ തന്നെ ജോയി നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേസമയം, സംഭവത്തിനുശേഷം തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞ ആറുവര്‍ഷമായി വലിയ മാനസിക-സാമൂഹിക ദുരിതം അനുഭവിക്കേണ്ടിവന്നുവെന്നും പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ നഴ്‌സ് കണ്ണീരോടെ കോടതിമുറി വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. കോടതിവിധിക്ക് പിന്നാലെ ജോയി മൗസണിന്റെ അഭിഭാഷകന്‍ ലൂക് വനേ പ്രതികരിച്ചു. ഇത് നീതിപൂര്‍ണ്ണമായ വിധിയാണെന്നും മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window