Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
UK Special
  Add your Comment comment
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് വണ്‍ ഇന്ത്യ സെയിലുമായി എയര്‍ ഇന്ത്യ
reporter

കൊച്ചി: ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയാണു പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ അവതരിപ്പിച്ചത്. ഇന്നു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള ബുക്കിങ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം. ഫ്‌ലൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവു നേടാം. വണ്‍ ഇന്ത്യ ഫെയര്‍ സെയിലിന്റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍നിന്നു യൂറോപ്പിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ക്ക് ഒരേ നിരക്കാകും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇക്കോണമി ക്ലാസില്‍ 47,000 രൂപയാണു നിരക്ക്. പ്രീമിയം ഇക്കണോമിക് 70,000 രൂപയും ബിസിനസ് ക്ലാസിന് 1,40,000 രൂപയുമാണു നിരക്ക്. ലണ്ടനിലേക്കു 49,999 രൂപയുടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ലഭിക്കും. പ്രീമിയം ഇക്കണോമിക് 89,999 രൂപ, ബിസിനസ് ക്ലാസിന് 1,69,999 രൂപ എന്നിങ്ങനെയാണു നിരക്കുകള്‍.

ഓഫറിന്റെ ഭാഗമായി ഒരു തവണ സൗജന്യമായി തീയതി മാറ്റാന്‍ അവസരമുണ്ട്. തീയതി മാറിയാലും അധികച്ചെലവില്ലാതെ ടിക്കറ്റ് മാറ്റാം. മഹാരാജാ ക്ലബ് അംഗങ്ങള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഇല്ലാതെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവില്‍ യൂറോപ്പിലെ 10 കേന്ദ്രങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ നടത്തുന്നത്.

 
Other News in this category

 
 




 
Close Window