Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
താടിവച്ച് കുടകില്‍ ഒളിവില്‍ കഴിയുകയായിരുന്നു അധ്യാപകന്‍ ഡോ. എം കെ റാം: രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ക്രൈംബ്രാഞ്ചുകാര്‍ പിടികൂടി
Text By: UK Malayalam Pathram
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ. എം കെ റാം അറസ്റ്റില്‍. താടിവെച്ച് രൂപം മാറി കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ആന്ധ്രപ്രദേശില്‍ വിവിധയിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന റാം ഒടുവില്‍ കര്‍ണാടകയിലേക്കു കടക്കുകയായിരുന്നു. ഡോ.റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാല്‍ പറഞ്ഞു. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും എസ് പി വ്യക്തമാക്കി. അതേസമയം, നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു ഡോക്ടര്‍ റാമിന്റെ അഭിഭാഷകന്‍ ലത്തീഫ് ബഡഗന്നൂറിന്റെ പ്രതികരണം.
 
Other News in this category

 
 




 
Close Window