Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരുവനന്തപുരത്ത് യുവതിയെ തടഞ്ഞു നിര്‍ത്തി കൈ വെട്ടി മാറ്റി: 38 വയസ്സുകാരി വിജിയുടെ പൂര്‍ണമായും അറ്റു
Text By: UK Malayalam Pathram
തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂര്‍ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ വൈകിട്ട് മൂന്നര മണിയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് കൈകള്‍ക്കും വെട്ടേറ്റു.
ഇവരുടെ രണ്ടാം ഭര്‍ത്താവാണ് വെട്ടിയത് എന്നാണ് അറിയുന്നത്. ആദ്യ വിവാഹത്തില്‍ നിന്നും മോചിതയായ വിജി അഞ്ചുതെങ്ങ് സ്വദേശി അനു എന്ന യുവാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇന്ന് ഉച്ചയോടെ വിജി അനു ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പിലെത്തി അയാളുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇയാളാണ് വെട്ടുകത്തിയെടുത്ത് ഇരു കൈകളിലും ശരീരത്തിലും വെട്ടിപ്പരിക്കേല്പിച്ചത് എന്നാണ് സൂചന. ഒരു കൈ പൂര്‍ണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window