|
കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന രാത്രികാല 'പിങ്ക് ബസ്' സര്‍വീസുകള്‍ ജൂലൈ 23 വ്യാഴാഴ്ച ആരംഭിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും.
തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് പിങ്ക് ബസ് സര്‍വീസ് നടത്തുക. കിഴക്കേകോട്ടയില്‍ നിന്നാരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (ആര്‍സിസി), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങള്‍ വഴിയാകും ബസ് സര്‍വീസ് നടത്തുക.
രാത്രി ഒന്‍പത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞിറങ്ങുന്നവര്‍, ട്രെയിന്‍ മാര്‍ഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സര്‍വീസ് വലിയ ആശ്വാസമാകും. രാത്രി പത്തിനും രാവിലെ അഞ്ചിനുമുള്ള ഷിഫ്റ്റുകളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രതിധ്വനി' എന്ന സംഘടന നല്‍കിയ നിവേദനവും പരി?ഗണിച്ചാണ് സര്‍വീസ്. |