Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു: നടപടി രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറിച്ചതിന്
Text By: UK Malayalam Pathram
എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രി നല്‍കിയ സസ്പെന്‍ഷന്‍ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവെക്കുകയായിരുന്നു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ കേസ് റിപ്പോര്‍ട്ടില്‍ അട്ടിമറി നടത്തിയതിനെ തുടര്‍ന്നാണു നടപടി.
മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു.
അദ്ദേഹത്തിനെതിരായ നടപടി വൈകുന്നുവെന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്. ഈ മാസം 31-ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സര്‍ക്കാരിന് മുന്നില്‍ നിര്‍ണായകമായ ഈ റിപ്പോര്‍ട്ട് എത്തിയത്.
 
Other News in this category

 
 




 
Close Window