|
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നിലവിലെ ചുമതലകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ മാറ്റം. ക്യാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലെ വകുപ്പുകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഉത്തരവിട്ടു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75(2) പ്രകാരം ധര്‍മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ഉടനടി പ്രാബല്യത്തില്‍ വരുത്തി അംഗീകരിച്ചതായി രാഷ്ട്രപതി ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്നാണ് പ്രള്‍ഹാദ് ജോഷിക്ക് അധികച്ചുമതല നല്‍കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ചത്. |