Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം നിരീക്ഷിക്കാന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ്
Text By: UK Malayalam Pathram
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം കൂടുതല്‍ സുതാര്യവും വിശ്വസനീയവും സാങ്കേതിക വിദ്യ അധിഷ്ഠിതവും ആക്കുന്നതിനായി ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2026 നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇതിനകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലെ പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനാണ് ഇനി പരിഷ്‌കാരങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ ഭാവിക്കുമേല്‍ കളിച്ചവര്‍ ഇപ്പോള്‍ ജയിലിലാണ്. ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. നാളെ പാര്‍ലമെന്റില്‍ കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമവുമായി മുന്നോട്ട് പോകുമെന്നും മോദി പറഞ്ഞു.
 
Other News in this category

 
 




 
Close Window