Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലെ 70 ഏക്കര്‍ പുല്‍മേടുകള്‍ അനധികൃതമായി കയ്യേറിയതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ ജൈവവൈവിധ്യം നിറഞ്ഞ 70 ഏക്കര്‍ പുല്‍മേടുകള്‍ റവന്യു ഉദ്യോഗര്‍ ചട്ടങ്ങള്‍ ലംഘിച്ച് പതിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. സമൂഹത്തിലെ ഉന്നതരായ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നാണ് വിവരം. പീരുമേട് താലൂക്കിലെ വാഗമണ്‍ വില്ലേജിലാണ് സ്ഥലം.

2021 മുതലാണ് പട്ടയ വിതരണങ്ങള്‍ നടന്നത്. പട്ടയം നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് പട്ടയ വിതരണം നടന്നത്. എന്നാല്‍ ഒരുതരത്തിലുള്ള കൃഷിയും ഇതുവരെ ഈ സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടില്ല.
ഈ കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിശോധിച്ചിട്ടു പോലുമില്ല. കൈവശാവകാശ രേഖകളോ വരുമാന സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് അനര്‍ഹര്‍ക്ക് ഭൂമി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയോ കളക്ടറുടെ അംഗീകാരം തേടുകയോ ചെയ്യാതെയാണ് ഉദ്യോഗസ്ഥര്‍ ഈ നിയമവിരുദ്ധ നടപടികള്‍ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window