Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചെറുപ്പക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കേന്ദ്രത്തിലെ ബിജെപി മന്ത്രിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഡിജിറ്റല്‍ പ്രചരണം ശക്തമാക്കി
Text By: UK Malayalam Pathram
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നല്‍കിയതോടെ, സമീപകാലത്തുണ്ടായ നീറ്റ്-യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ചെറുപ്പക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനായി ബിജെപി ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ഡിജിറ്റല്‍ പ്രചരണം ശക്തമാക്കി.
ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ യുവാക്കളുമായി കൂടുതല്‍ സജീവമായി ഇടപെടാന്‍ മോദി ക്യാബിനറ്റ് സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റം. നീറ്റ്-യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങളാണ് യുവാക്കളുടെ ഇടയിലെ രാഷ്ട്രീയ ചര്‍ച്ചകളെ സ്വാധീനിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക്, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമിനുള്ള പങ്കിനെക്കുറിച്ച് പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window