Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഏതു പ്രത്യാഘാതവും നേരിടാന്‍ തയാര്‍: എന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്തും: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
Text By: UK Malayalam Pathram
ഏത് പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും, താന്‍ സ്വന്തം മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബുധനാഴ്ച പ്രഖ്യാപിച്ചു.
ബംഗ്ലാദേശില്‍ നിന്ന് പുറത്തുപോയ ശേഷം ന്യൂഡല്‍ഹിയില്‍ നിന്ന് നടത്തിയ ആദ്യ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്നെ പിന്തുണക്കുന്നവരും ബംഗ്ലാദേശിലെ ജനങ്ങളും ദുരിതം അനുഭവിക്കുമ്പോള്‍ തനിക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് ഹസീന പറഞ്ഞു.
'എന്നെ കാത്തിരിക്കുന്നത് ഏത് വിധിയാണെങ്കിലും, ഞാന്‍ എന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്തും. എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ തനിക്ക് മാറിനില്‍ക്കാന്‍ കഴിയില്ല... ഡിസംബര്‍ മാസത്തില്‍ എനിക്ക് തിരികെ പോകണം,' അവര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window