|
ചാണകവും ജൈവമാലിന്യവും ബയോഗ്യാസാക്കി മാറ്റുന്ന 'ഗോവര്‍ധന്‍' പദ്ധതിക്ക് 23,731 കോടി രൂപ നീക്കിവയ്ക്കാന്‍ കേന്ദ്രമന്ത്രിസഭയോഗം തീരുമാനിച്ചു. കംപ്രസ്ഡ് ബയോ ഗ്യാസിനെ (സിബിജി) പത്തു വര്‍ഷത്തിനകം രാജ്യത്തെ പ്രധാന ഊര്‍ജസ്രോതസ്സുകളി ലൊന്നായി മാറ്റുകയാണ് ലക്ഷ്യം.
കുട്ടികളുടെ സുരക്ഷയില്‍ സോഷ്യല്‍ മീഡിയ ഭീമന് വന്‍ തിരിച്ചടി: മെറ്റയ്ക്ക് 5300 കോടി പിഴ
രാജ്യത്ത് ഉപയോഗിക്കു ന്ന പ്രകൃതിവാതകത്തിന്റെ പകുതിയിലേറെയും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെ ആഗോളതലത്തിലെ അസ്ഥിരത കാരണം ഇറക്കുമതി പ്രതിസന്ധി യിലായിരുന്നു. എല്‍എന്‍ജി ലഭ്യത കുറഞ്ഞത് രാജ്യത്തെ വ്യവസായ മേഖലയേയും ബാധിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ഗോവര്‍ധന്‍ പദ്ധതി വിപുലമാക്കുന്നതെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. |