Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായും ആലപിക്കണം: കേരള സര്‍ക്കാര്‍ ഉത്തരവിറക്കി
Text By: UK Malayalam Pathram
സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വന്ദേമാതരം ആലാപനം കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും തുടര്‍ന്ന് ദേശീയ ഗാനവും എന്ന ക്രമത്തിലാണ് ചടങ്ങുകളില്‍ ആലപിക്കേണ്ടത്. സംസ്ഥാനത്തിന് സ്വന്തമായി സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരവും അതിനുശേഷം ദേശീയ ഗാനവും എന്ന ക്രമം കര്‍ശനമായി പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.
കൂടാതെ, വന്ദേമാതരത്തിലെ യഥാര്‍ഥ കവിതയിലുള്ള ആറ് ചരണങ്ങളും ഒട്ടും ഒഴിവാക്കാതെ പൂര്‍ണമായി തന്നെ ആലപിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്‍ഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അവയുടെ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിച്ച് കൃത്യമായി വേണം അവതരിപ്പിക്കാനെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുണ്ട്.
 
Other News in this category

 
 




 
Close Window