Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍
Text By: UK Malayalam Pathram
കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. വാഹനം കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. അഞ്ചാം തീയതി രാവിലെ 11. 08ന് എടപ്പാളിലെ ആയുര്‍ഗ്രീന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ അര്‍ജുന്‍ ആയങ്കി 11.55 നാണ് തിരികെ പോയത്. ഒപ്പം ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആയങ്കിയേ പറ്റി വിവരം ഒന്നും ലഭിച്ചില്ല. നാടെങ്ങും പൊലീസ് വലവിരിക്കുമ്പോഴും അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ട് സജീവമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ ഇതുവരെയും പിടിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. അര്‍ജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.
 
Other News in this category

 
 




 
Close Window