Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സുകുമാരന്‍ നായര്‍ക്കും എന്‍എസ്എസിനും എതിരേ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍
Text By: UK Malayalam Pathram
എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസില്‍ കൊടിയ അഴിമതിയാണ് നടക്കുന്നതെന്നും അഴിമതിയെന്നാല്‍ സ്വജനപക്ഷപാതമാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. താന്‍ സുകുമാരന്‍ നായരെ ചോദ്യം ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നായര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. തൊട്ടടുത്തുള്ള മന്നം ക്ലബില്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക്, എന്‍എസ്എസ് നേതൃത്വം അനുമതി നല്‍കാത്തതിനാല്‍ ഇവിടേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം.
നായര്‍ സര്‍വീസ് സൊസൈറ്റി ചിലര്‍ കയ്യടക്കിയിരിക്കുകയാണ്. അവിടെ ഇപ്പോള്‍ ജനാധിപത്യം ഇല്ല. കനക സിംഹാസനത്തില്‍ ഏത് ശുനകനും ഇരിക്കാം എന്ന ആലോചനയില്‍ മന്നം ഇരുന്ന കസേരയില്‍ ഇരിക്കരുതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മന്നം സമാധി തുറന്ന് നല്‍കിയില്ലെങ്കില്‍ സമരം തുടങ്ങണം. ചട്ടമ്പി സ്വാമിയെ അറിയാത്ത ആളാണ് സുകുമാരന്‍ നായരെന്നും ഗണേശ് കുമാര്‍ വിമര്‍ശിച്ചു. സുകുമാരന്‍ നായരുടെ രീതികള്‍ അനുകരിച്ച് കാണിച്ചും ഗണേഷ് കുമാര്‍ പരിഹസിച്ചു.
മന്നം ക്ലബിലായിരുന്നു ഇന്നത്തെ പരിപാടി. അവിടെ വക്കുന്നതിന് മുന്നേ പ്രസ് ക്ലബില്‍ വച്ചാല്‍ പോരെ എന്ന് ചോദിച്ചതാണ്. ഇവിടെ സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്‍എസ്എസില്‍ സ്വാതന്ത്ര്യമില്ല. എന്‍എസ്എസ് പത്തനാപുരം താലൂക്കിനെ മികച്ചതാക്കിയത് ആര്‍ ബാലകൃഷ്ണപിള്ളയാണ്. ഇത്തിള്‍ കണ്ണികള്‍ക്ക് വേണ്ടി എന്‍എസ്എസുകാര്‍ തെരുവിലിറങ്ങരുത്. ഒരു കുടുംബത്തില്‍നിന്ന് 43 പേരെ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജോലിക്ക് വച്ചുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window