Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മീന്‍ വറുത്തതിന് വില കൂടുതലെന്നു പറഞ്ഞ് മലപ്പുറത്തെ റസ്റ്ററന്റില്‍ കൂട്ടത്തല്ല്
Text By: UK Malayalam Pathram
മലപ്പുറം കുറ്റിപ്പുറത്തെ പ്രശസ്തമായ 'ചോറും മീനും' റെസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ വിലയെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വന്‍ സംഘര്‍ഷവും കൂട്ടയടിയും. മീന്‍ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.
തര്‍ക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്.
ജില്ലയ്ക്ക് പുറത്തുനിന്നടക്കം നിരവധി ആളുകള്‍ എത്തിച്ചേരുന്ന സ്ഥാപനമാണ് 'ചോറും മീനും' റെസ്റ്ററന്റ്. സംഭവസമയത്ത് നല്ല തിരക്കായിരുന്നു ഇവിടെ. ഭക്ഷണം വിളമ്പുന്നതിന് മുന്‍പ് കൃത്യമായ വില ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയില്‍ മെനുവില്‍ രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം.
 
Other News in this category

 
 




 
Close Window