Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യാജന്‍: 10 ലക്ഷം രൂപയുടെ കോസ്‌മെറ്റിക്‌സ് പിടികൂടി ഓപ്പറേഷന്‍ സൗന്ദര്യ
Text By: UK Malayalam Pathram
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി 10ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരന്‍. ജൂലൈ അവസാനവാരത്തോടെ ഓപ്പറേഷന്‍ സൗന്ദര്യയുടെ നാല് ഘട്ടം പിന്നിട്ടപ്പോഴുള്ള കണക്കാണിത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന തിരച്ചിലാണ് ഓപ്പറേഷന്‍ സൗന്ദര്യ.
വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപ്പാക്കി വരുന്ന ''ഓപ്പറേഷന്‍ സൗന്ദര്യ'' യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് പിടികൂടിയത്.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ആദ്യഘട്ടത്തില്‍ 5,09,303 രൂപ, രണ്ടാംഘട്ടം 2.50 ലക്ഷം, മൂന്നാംഘട്ടം 1.50 ലക്ഷം, നാലാം ഘട്ടം 55,000 രൂപ എന്നിങ്ങനയാണ് പിടിച്ചെടുത്ത വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മൂല്യം. കോസ്മെറ്റിക്‌സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മതിയായ കോസ്മെറ്റിക്‌സ് നിര്‍മ്മാണ ലൈസന്‍സുകളില്ലാതെ നിര്‍മ്മിച്ച്/വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെ വിപണിയില്‍ എത്തിച്ചതുമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു.
 
Other News in this category

 
 




 
Close Window