Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 02nd Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
'സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല' എന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി
Text By: UK Malayalam Pathram
സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തില്‍ മാറ്റം വേണമെന്ന് കോടതി പരാമര്‍ശം. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ല. ലൈംഗികാതിക്രമ കേസില്‍ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതി നിരീക്ഷണം.

സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തില്‍ മാറ്റം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറാനും കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖരന്‍ സുധ നിരീക്ഷിച്ചു. വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകന്‍ സ്വീകരിച്ച ക്രോസ്-വിസ്താര രീതിയിലും വാദങ്ങളിലും പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തുന്നതിനെ കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രധാരണം, പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തോടുള്ള എതിര്‍പ്പ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window