Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പെട്ടന്ന് ഡിവോഴ്‌സ് കിട്ടാന്‍ പൂജ നടത്തിയ മലയാളി യുവതിക്ക് നഷ്ടമായത് 13 ലക്ഷം രൂപ: പൂജ ഏര്‍പ്പാടാക്കിയത് കോട്ടയം സ്വദേശി
Text By: UK Malayalam Pathram
ഹൈക്കോടതി മുഖേന വിവാഹമോചന നടപടികള്‍ വേഗത്തിലാക്കി നല്‍കാമെന്നും പ്രത്യേക പൂജകള്‍ നടത്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിനിയായ യുവതിയില്‍ നിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിന്‍സെന്റിനെയാണ് കാസര്‍ഗോഡ് സൈബര്‍ ക്രൈം പോലീസ് കൊല്ലം തെന്മലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് പ്രതി ആദ്യം സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഫോണിലൂടെയും വാട്സാപ്പിലൂടെയും സൗഹൃദം വളര്‍ത്തി യുവതിയുടെ വിശ്വാസം നേടിയെടുത്തു. ഇതിനുശേഷമാണ് ഹൈക്കോടതി വഴി വിവാഹമോചനം എളുപ്പത്തില്‍ ശരിയാക്കിത്തരാമെന്നും, ജീവിതത്തിലെ ദുരിതങ്ങള്‍ മാറും എന്ന വ്യാജേന പൂജകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് പണം തട്ടാന്‍ തുടങ്ങിയത്.
പ്രതിയുടെ വാക്ക് വിശ്വസിച്ച യുവതി പല തവണയായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുത്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17 മുതല്‍ ഈ വര്‍ഷം ജനുവരി 2 വരെയുള്ള കാലയളവില്‍ ആകെ 13,16,731 രൂപയാണ് ഇയാള്‍ യുവതിയില്‍ നിന്ന് കൈക്കലാക്കിയത്.
 
Other News in this category

 
 




 
Close Window