Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദേശീയ പരീക്ഷാ ഏജന്‍സിയില്‍ 600 വിദഗ്ധരെ മാറ്റി വന്‍ അഴിച്ചു പണി: ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 4-ടയര്‍ പരിശോധന
Text By: UK Malayalam Pathram
ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ണായക നിര്‍ദേശം. പരീക്ഷാ നടത്തിപ്പ് സമിതിയില്‍ അഴിച്ചു പണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉള്‍പ്പെടുത്തി. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 4-ടയര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.

എന്‍ടിഎ ഓഫീസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കും. അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ 20 മുതല്‍ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. NTA ഡയറക്ടര്‍ ജനറല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യങ്ങള്‍ അറിയിച്ചു. വിദഗ്ധര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തിയെന്ന സിബിഐ കണ്ടെത്തലിനു പിന്നാലെയാണ് നടപടി.

പരീക്ഷകള്‍ പൂര്‍ണ്ണ സുരക്ഷയോടെയും പഴുതുകളടച്ചും നടത്തണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. യു.ജി.സി. നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെയുളള ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പരീക്ഷാനടപടികള്‍ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എന്‍.ടി.എയോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
 
Other News in this category

 
 




 
Close Window