Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8701 INR  1 EURO=111.4827 INR
ukmalayalampathram.com
Thu 20th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ 79 ദിവസത്തിനിടെ പിടികൂടിയത് 979 കിലോ കഞ്ചാവ്; 8242.087 ഗ്രാം എം.ഡി.എം.എ
Text By: UK Malayalam Pathram
79 ദിവസം പിന്നിടുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിലായി.എടുത്ത കേസുകള്‍ 9213. ഇതുവരെ പിടിച്ചത്- 8242.087 ഗ്രാം എം.ഡി.എം.എ, 979.334 കി.ഗ്രാം കഞ്ചാവ് 4727.909 ഗ്രാം ഹാഷിഷ് ഓയില്‍, 514.687 ഗ്രാം ഹെറോയിന്‍.

മയക്കുമരുന്നുകളുടെ വ്യാപനം തടയുക, കള്ളക്കടത്ത് ശൃംഖല തകര്‍ക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള ലഹരി വിതരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജൂണ്‍ 2-നാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വെച്ച് ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം ചെയ്തത്.
 
Other News in this category

 
 




 
Close Window