Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചര്‍ മുഖത്തടിച്ചു; 6 വയസ്സുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
Text By: UK Malayalam Pathram
ഹോംവര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചതായി പരാതി. ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള വണ്‍ ടൗണ്‍ ഏരിയയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
കുട്ടിയെ ഉടന്‍ കിങ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണവാര്‍ത്ത അറിഞ്ഞയുടന്‍ ആശുപത്രിയില്‍ തടിച്ചുകൂടിയ കുടുംബാംഗങ്ങളും ബന്ധുക്കളും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
വ്യാഴാഴ്ച രാവിലെ ഏകദേശം 8 മണിയോടെ എഴുന്നേറ്റതിനു പിന്നാലെ മകന്‍ സ്‌കൂളില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. ആരോഗ്യവാനായിട്ടാണ് കുട്ടി സ്‌കൂളിലേക്കു പോയതെന്നും വീട്ടില്‍ നിന്ന് പോകുമ്പോള്‍ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഞെട്ടിക്കുന്ന വാര്‍ത്തയാണ് അവരെ തേടിയെത്തിയത്.
 
Other News in this category

 
 




 
Close Window