Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വള്ളം കളിയില്‍ തുഴക്കാര്‍ മറ്റു സംസ്ഥാന തൊഴിലാളികളെന്ന് ആരോപണം: പരരാതിയുമായി രണ്ട് ബോട്ട് ക്ലബ്ബുകള്‍
Text By: UK Malayalam Pathram
നെഹ്‌റു ട്രോഫി വള്ളം കളി ഫൈനലില്‍ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും. യുബിസി കൈനക്കരി FC ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വള്ളത്തില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാന തുഴച്ചിലുകാര്‍ ഉണ്ടെന്നാണ് പരാതി. ചട്ടപ്രകാരം ആകെ തുഴച്ചിലുകാരുടെ 25 ശതമാനം മാത്രമെ ഇതര സംസ്ഥാന തുഴച്ചിലുകാരെ നിയോഗിക്കാന്‍ അനുമതിയുള്ളു. എന്നാല്‍ ഇത് മറികടന്നുകൊണ്ടാണ് 41 ഓളം ഇതര സംസ്ഥാന തുഴച്ചിലുകാരെയാണ് യുബിസി FC വള്ളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരാതിയില്‍ പരിശോധന തുടങ്ങി. പരാതി പരിശോധിച്ച ശേഷം മാത്രമേ ചുണ്ടന്‍ വള്ള ഫൈനല്‍ നടക്കുകയുളൂ. ആരോപണം തെളിഞ്ഞാല്‍ യുബിസി എഫ്‌സിയെ പുറത്താക്കും.

പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി.
 
Other News in this category

 
 




 
Close Window