Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നേപ്പാളില്‍ പ്രളയം: കുത്തൊഴുക്കില്‍ മരിച്ചത് 95 പേര്‍; ഇന്ത്യക്കാരടക്കം നൂറിലേറെ ആളുകളെ കാണാനില്ല
Text By: UK Malayalam Pathram
നേപ്പാളില്‍ ടിബറ്റന്‍ അതിര്‍ത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. ഇതുവരെ 95 പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. 93 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയി. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.
പ്രളയത്തെത്തുടര്‍ന്ന് താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിച്ചു. നേപ്പാളില്‍നിന്ന് ഉത്ഭവിക്കുന്ന ഗണ്ഡക്, കോസി നദികളിലൂടെ വെള്ളം കുതിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ ബിഹാറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window