Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 07th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുന്‍ കാമുകിയെക്കുറിച്ച് 1,887 ചോദ്യങ്ങളുമായി 97 വിവരാവകാശ അപേക്ഷകള്‍, യുവാവിന് കമ്മീഷന്റെ മുന്നറിയിപ്പ്
reporter

ചെന്നൈ: മുന്‍ കാമുകിയുടെ സ്വകാര്യവിവരങ്ങള്‍ തേടി 97 വിവരാവകാശ അപേക്ഷകള്‍ നല്‍കിയ യുവാവിനെതിരെ തമിഴ്നാട് വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. വിഴുപ്പുറം സ്വദേശി സന്തോഷ് സമര്‍പ്പിച്ച അപേക്ഷകളിലായി 1,887 ചോദ്യങ്ങളാണുണ്ടായിരുന്നത്. അപേക്ഷകള്‍ തള്ളിയ കമ്മീഷന്‍, നിയമം ദുരുപയോഗം ചെയ്യുന്നത് തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

യുവതിയുടെ വിവാഹം, പ്രണയബന്ധം, താമസം, ജോലി തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളാണ് അപേക്ഷകളിലൂടെ അന്വേഷിച്ചത്. ജില്ലാ പൊലീസ് അധികൃതരില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് സന്തോഷ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്. 2024ല്‍ കോളജ് സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പഠനം പൂര്‍ത്തിയായശേഷം ബന്ധം അവസാനിച്ചെന്നും പൊലീസ് കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ കോളുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സന്തോഷ് ശല്യപ്പെടുത്തിയതായി യുവതി പരാതി നല്‍കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അപേക്ഷകള്‍ക്ക് പിന്നില്‍ പൊതുതാല്‍പര്യമില്ലെന്നും യുവതിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് നിയമം ഉപയോഗിച്ചതെന്നും കമ്മീഷന്‍ വിലയിരുത്തി. അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ ജനങ്ങളെ സഹായിക്കുന്ന നിയമത്തെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ഉപാധിയാക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയില്‍ അപേക്ഷകള്‍ നല്‍കുന്നത് തുടര്‍ന്നാല്‍ കമ്മീഷനില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതില്‍നിന്ന് ഒരുവര്‍ഷത്തേക്ക് വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കില്‍ ജില്ലാ ആരോഗ്യവകുപ്പ് മുഖേന കൗണ്‍സിലിങ് നല്‍കാന്‍ നിര്‍ദേശിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window