Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 26th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തകര്‍ക്കാനാവില്ല ഈ ജനകീയ മുഖത്തെ'; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍
reporter

കണ്ണൂര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ വടകര എംപി ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ കാല്‍ടെക്‌സ്, സ്റ്റേഡിയം കോര്‍ണര്‍, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കുപ്രചരണങ്ങള്‍ക്കും കുടില തന്ത്രങ്ങള്‍ക്കും തകര്‍ക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന സന്ദേശമാണ് ബോര്‍ഡുകളിലുള്ളത്. കോണ്‍ഗ്രസിനുള്ളിലെ പരസ്യപ്രസ്താവനകള്‍ വിവാദമായിരിക്കെയാണ് ഷാഫിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനല്ലെന്ന ഉണ്ണിത്താന്റെ പരാമര്‍ശമാണ് വിവാദത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍ താനും ടി. സിദ്ദിഖുമാണ് പ്രതിരോധിച്ചതെന്നും മറ്റുള്ളവര്‍ സ്വന്തം പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കയില്‍ മാറിനിന്നെന്നുമായിരുന്നു ഉണ്ണിത്താന്റെ ആരോപണം. ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കുന്നതില്‍ ഉണ്ണിത്താന്‍ വഹിച്ച പങ്കിനെ പിന്തുണച്ച് കുടുംബവും പ്രതികരിച്ചിരുന്നു. ഇതിനിടെ ഷാഫിക്കുള്ള പിന്തുണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷും കെ.എം. അഭിജിത് എംഎല്‍എയും വ്യക്തമാക്കി. നേതാക്കള്‍ക്കിടയിലെ വാക്‌പോര് തുടരുന്ന പശ്ചാത്തലത്തിലാണ് കണ്ണൂരിലെ പരസ്യപിന്തുണയും ശ്രദ്ധ നേടുന്നത്.

 
Other News in this category

 
 




 
Close Window