Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 29th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
500 മെഗാവാട്ട് അധിക വൈദ്യുതി തേടി കേരളം; രണ്ട് പദ്ധതികള്‍ക്ക് 1,384 കോടി രൂപയും ആവശ്യപ്പെട്ടു
reporter

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വൈദ്യുതി ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 500 മെഗാവാട്ട് അധികമായി അനുവദിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ലഭിക്കുന്ന 150 മെഗാവാട്ടിന്റെ വിഹിതം 2027 മേയ് വരെ തുടരണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

സംസ്ഥാനത്തെ 33,115 അങ്കണവാടികള്‍ ഊര്‍ജക്ഷമമാക്കാനുള്ള 'അങ്കണ്‍ ജ്യോതി' പദ്ധതിക്ക് 1,024 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വൈദ്യുതി ബാറ്ററികളില്‍ സംഭരിക്കാനുള്ള പദ്ധതികള്‍ക്ക് 360 കോടി രൂപയും തേടി. രണ്ട് പദ്ധതികള്‍ക്കുമായി ആകെ 1,384 കോടി രൂപയുടെ കേന്ദ്രസഹായമാണ് സംസ്ഥാനം അഭ്യര്‍ഥിച്ചത്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ (കെഎസ്ഇബി) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കണമെന്നും സണ്ണി ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടു

 
Other News in this category

 
 




 
Close Window