Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 29th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
താജ്മഹലില്‍നിന്ന് 1816ല്‍ കൊണ്ടുപോയ മാര്‍ബിള്‍ ഫലകം ലണ്ടനില്‍ ലേലത്തിന്
reporter

ലണ്ടന്‍: ആഗ്രയിലെ താജ്മഹലില്‍നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന കേണല്‍ പൗണല്‍ ഫിപ്‌സ് 1816ല്‍ കൊണ്ടുപോയ മാര്‍ബിള്‍ ഫലകം ഡിസംബര്‍ ഒമ്പതിന് ലണ്ടനില്‍ ലേലം ചെയ്യും. രണ്ടു നൂറ്റാണ്ടിലേറെയായി ഫിപ്‌സിന്റെ കുടുംബം സൂക്ഷിച്ചിരുന്ന ഫലകത്തിന് 20,000 മുതല്‍ 30,000 പൗണ്ട് വരെയാണ് കണക്കാക്കുന്ന വില. ഏകദേശം 24 ലക്ഷം മുതല്‍ 36 ലക്ഷം രൂപ വരെ. ലയണ്‍ ആന്‍ഡ് ടേണ്‍ബുള്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക, ഇന്ത്യന്‍ കലാവസ്തുക്കളുടെ ലേലത്തിലാണ് ഫലകം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആഗ്രയിലെയും പരിസരങ്ങളിലെയും ചരിത്രകെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഫിപ്‌സ്. മകന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രകാരം, താജ്മഹലിനടിയിലെ ഒരു മുറിയിലാണ് ഫിപ്‌സ് ഈ ഫലകം കണ്ടെത്തിയത്. അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കാന്‍ കരുതിവച്ചതാകാം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. ആഗ്രയിലെ ചുമതല അവസാനിച്ചപ്പോള്‍ ഫിപ്‌സ് കൊണ്ടുപോയ രണ്ട് മാര്‍ബിള്‍ ഫലകങ്ങളില്‍ ഒന്നാണിത്. 55.8 സെന്റിമീറ്റര്‍ നീളവും 45.2 സെന്റിമീറ്റര്‍ വീതിയും മൂന്ന് സെന്റിമീറ്റര്‍ കനവുമുള്ള ഫലകത്തിന്റെ അരികുകളില്‍ നിറക്കല്ലുകള്‍ പതിച്ച് പൂക്കളുടെ രൂപമൊരുക്കിയിട്ടുണ്ട്. താജ്മഹലിനുള്ളിലെ ഷാജഹാന്റെ സ്മാരകശവകുടീരത്തിലെ പുഷ്പാലങ്കാരവുമായി ഈ രൂപങ്ങള്‍ക്ക് സാമ്യമുണ്ട്. താജ്മഹലിന്റെ ഒരു പഴയ ഫോട്ടോയും ഫലകത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട രണ്ട് കത്തുകളും ലേലത്തില്‍ ഇതിനൊപ്പമുണ്ട്.

 
Other News in this category

 
 




 
Close Window