കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിന്റെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ്. കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടോയെന്നും ഫോണില്‍നിന്ന് വിവരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.
യുവതിയുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഡോക്ടറുടെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവില്‍ ഒളിവിലുള്ള ഡോക്ടറെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസിന്റെ നീക്കം. ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ നടിയും നടനും ഉള്‍പ്പെടെയുള്ളവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെയാണ് പിന്നീട് യുവതി ബലാത്സംഗ പരാതി നല്‍കിയത്. ഇരുകേസുകളിലും അന്വേഷണം തുടരുകയാണ്.