Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 08th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വയംഭരണ കോളജുകളില്‍ പുതിയ സ്വാശ്രയ കോഴ്സുകള്‍ക്ക് എന്‍ഒസി വേണ്ട; സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ പുതിയ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. സ്വാശ്രയ സ്വയംഭരണ കോളജുകളിലും എയ്ഡഡ് സ്വയംഭരണ കോളജുകളിലെ സ്വാശ്രയ വിഭാഗത്തിലും പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ നിരാക്ഷേപപത്രം ആവശ്യമില്ലെന്നാണ് പുതുക്കിയ സര്‍ക്കുലര്‍. ഈ വിഭാഗങ്ങളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ എന്‍ഒസി വേണ്ട. എന്നാല്‍ പുതിയ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കുന്ന വിവരം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. സ്വയംഭരണ പദവിയില്ലാത്ത സ്വാശ്രയ കോളജുകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ എന്‍ഒസി നിര്‍ബന്ധമായി തുടരും. നിലവിലുള്ള കോഴ്സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട സര്‍വകലാശാലയുടെയോ റഗുലേറ്ററി അതോറിറ്റിയുടെയോ അനുമതി മതിയാകും.

സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡ്, എയ്ഡഡ് സ്വയംഭരണ കോളജുകളിലെ എയ്ഡഡ് വിഭാഗങ്ങളിലും പുതിയ കോഴ്സുകള്‍ ആരംഭിക്കാനും സ്ഥിരമായ സീറ്റ് വര്‍ധനയ്ക്കും സര്‍ക്കാര്‍ എന്‍ഒസി ആവശ്യമാണ്. എന്നാല്‍ ഈ എന്‍ഒസി പിന്നീട് സര്‍ക്കാരില്‍നിന്ന് പുതുക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജുകളിലെ അനുവദിക്കപ്പെട്ട കോഴ്സുകളുടെ എന്‍ഒസി വര്‍ഷംതോറും പുതുക്കുന്ന രീതിയിലും മാറ്റമുണ്ട്. 2026-27 അധ്യയനവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ മുന്‍കൂറായി പുതുക്കിയാല്‍ മതിയാകും. ഓരോ അധ്യയനവര്‍ഷത്തെയും പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പുതുതായി ആരംഭിച്ച കോഴ്സുകളുടെയും കോളജ് തിരിച്ചുള്ള സീറ്റ് വര്‍ധനയുടെയും വിവരങ്ങള്‍ സര്‍വകലാശാലകള്‍ സര്‍ക്കാരിന് നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

 
Other News in this category

 
 




 
Close Window