Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 09th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യൂത്ത് ലീഗ് റാലിയിലെ ഗതാഗതക്കുരുക്ക്, റൂട്ട് മാറ്റിയത് കമ്മീഷണറുടെ നിര്‍ദേശപ്രകാരമെന്ന് ടി.പി.എം. ജിഷാന്‍
reporter

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച റാലി ഗതാഗതക്കുരുക്കുണ്ടാക്കിയെന്ന കേസില്‍ പൊലീസിനെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാന്‍. കലൂരില്‍നിന്ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന റാലി ബോള്‍ഗാട്ടിയിലേക്ക് മാറ്റിയത് പൊലീസ് കമ്മീഷണറുടെ അഭ്യര്‍ഥന മാനിച്ചാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. Samakalika Malayalam

റാലിക്ക് ഒരു ദിവസം മുമ്പ് കമ്മീഷണര്‍ വിളിച്ച അടിയന്തര യോഗത്തിലാണ് റൂട്ട് മാറ്റാന്‍ തീരുമാനിച്ചതെന്ന് ജിഷാന്‍ പറഞ്ഞു. ബോള്‍ഗാട്ടിയില്‍നിന്ന് ആരംഭിച്ചാല്‍ ഗതാഗതം സുഗമമായി നിയന്ത്രിക്കാമെന്നും ആവശ്യത്തിന് പൊലീസ് സേനയെ നിയോഗിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. തീരുമാനമനുസരിച്ച് പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ബസുകളുടെ യാത്രാമാര്‍ഗം മാറ്റുകയും ചെയ്തു. പ്രധാന ജങ്ഷനുകളില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഗതാഗതം നിയന്ത്രിക്കാന്‍ സഹായിച്ചെന്നും ജിഷാന്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ്

മുന്‍കൂട്ടി അനുമതി തേടിയതെന്നും ഗതാഗത നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു

 
Other News in this category

 
 




 
Close Window