Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 09th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ലോഞ്ച് ബാര്‍ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാര്‍
reporter

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ലോഞ്ച് ബാറിന് അനുവദിച്ച എഫ്എല്‍-7 ലൈസന്‍സും അനുമതിയും സര്‍ക്കാര്‍ റദ്ദാക്കി. സിയാലിന്റെ മൂന്നാം ടെര്‍മിനലിലെ രണ്ടാം നിലയിലുള്ള ബാറിനാണ് നടപടി ബാധകം. എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ കമ്മീഷണര്‍ ആര്‍. ജയശങ്കറാണ് ഉത്തരവിറക്കിയത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ എഫ്എല്‍-7 ഉള്‍പ്പെടെയുള്ള പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡിന്റെ അപേക്ഷയില്‍ മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്.

ലൈസന്‍സിനായി അടച്ച രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതിയ മദ്യനയം വന്നശേഷം ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കാനും അവസരമുണ്ടാകും. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് എയര്‍ലോഞ്ച് ബാറിന്റെ ലൈസന്‍സ് റദ്ദാക്കുന്ന ഉത്തരവ് പുറത്തിറങ്ങിയത്.

 
Other News in this category

 
 




 
Close Window