Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 09th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
48 മണിക്കൂറിലധികം കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന് സ്വമേധയാ സസ്‌പെന്‍ഷന്‍ ബാധകമെന്ന് സുപ്രീം കോടതി
reporter

ന്യൂഡല്‍ഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെന്‍ഷനിലായതായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും മന്‍മോഹനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബിഹാറിലെ ആശുപത്രി മാനേജര്‍ ഉള്‍പ്പെട്ട കൈക്കൂലിക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു നിരീക്ഷണം.

സമസ്തിപൂര്‍ സദര്‍ ആശുപത്രിയിലെ മാനേജര്‍ക്കെതിരെയാണ് കേസ്. പരാതിക്കാരന്റെ 36,421 രൂപ ശമ്പളം അനുവദിക്കാന്‍ 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. അറസ്റ്റിനുശേഷം സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം പട്‌ന ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെഷന്‍സ് കോടതി നല്‍കിയ ജാമ്യം പുനഃസ്ഥാപിച്ചു. ജാമ്യം അനുവദിച്ച് ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ഹൈക്കോടതി ഇടപെട്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

അറസ്റ്റിനുശേഷം പ്രതി ഏകദേശം 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ സസ്‌പെന്‍ഷന്‍ ബാധകമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അതേ ആശുപത്രിയില്‍ അതേ തസ്തികയില്‍ നിയമിച്ച നടപടിയെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window