കൊച്ചി: പ്രമുഖ ഛായാഗ്രാഹകന്‍ ഷാജികുമാര്‍ (57) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'പുലിമുരുകന്', 'നരന്', 'ഒടിയന്' തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
ദിലീപ് ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലായിരിക്കെയാണ് രണ്ടുദിവസം മുന്‍പ് ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രാഥമിക ചികിത്സയ്ക്കുശേഷം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ മെച്ചമുണ്ടായെങ്കിലും പിന്നീട് വീണ്ടും വഷളായതായി സിനിമാമേഖലയിലെ വൃത്തങ്ങള്‍ അറിയിച്ചു.
മുതിര്‍ന്ന ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ ശിഷ്യനായി സിനിമയിലെത്തിയ ഷാജികുമാര്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. ജോഷി, ഷാജി കൈലാസ്, വൈശാഖ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി. 'മധുരരാജ', 'റിങ് മാസ്റ്റര്‍', 'പത്തൊന്‍പതാം നൂറ്റാണ്ട്', 'ബാന്ദ്ര', 'തുടരും' എന്നിവയും പ്രധാന ചിത്രങ്ങളാണ്. 'അതിമനോഹരം', 'ഒറ്റക്കൊമ്പന്' എന്നിവയാണ് പുതിയ സിനിമകള്‍. തിരുവനന്തപുരം സ്വദേശിയായ ഷാജികുമാര്‍ വര്‍ഷങ്ങളായി പെരുമ്പാവൂരിലായിരുന്നു താമസം. ഭാര്യ സ്മിത. മക്കള്‍ ആര്യന്, സൂര്യന്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അനുശോചിച്ചു.