Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 11th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പൗരത്വം തെളിയിക്കാന്‍ പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പോരെന്ന് ഗുവാഹത്തി ഹൈക്കോടതി
reporter

ഗുവാഹത്തി: അനുബന്ധ അടിസ്ഥാന രേഖകളില്ലാതെ പാന്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും മാത്രം ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവായി സ്വീകരിക്കാനാകില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. വിദേശിയെന്ന് പ്രഖ്യാപിച്ച ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ഗുല്‍ച്ചന്‍ ബീഗം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുരാണയും സുസ്മിത ഫുകന്‍ ഖൗണ്ടും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

1971 മാര്‍ച്ച് 25നുശേഷം ഇന്ത്യയിലെത്തിയ വിദേശിയാണെന്നായിരുന്നു ഹര്‍ജിക്കാരിയെക്കുറിച്ചുള്ള ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ 1977 ഏപ്രില്‍ 25ന് അസമിലാണ് ജനിച്ചതെന്ന് അവര്‍ വാദിച്ചു. പിതാവിന്റെയും മുത്തശ്ശന്മാരുടെയും രേഖകള്‍ ഹാജരാക്കിയെങ്കിലും അവരുമായി തനിക്കുള്ള ബന്ധം വിശ്വസനീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

1966, 1970 വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകള്‍, പിതാവിന്റെ പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും, സ്വന്തം വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, എന്‍ആര്‍സി അപേക്ഷയുടെ കൈപ്പറ്റ് രേഖ എന്നിവയാണ് ഹര്‍ജിക്കാരി സമര്‍പ്പിച്ചത്. പിതാവ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും മുനിസിപ്പല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമുള്ള വാദം മാത്രം മകള്‍ എന്ന ബന്ധം സ്ഥാപിക്കാന്‍ മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

മുന്‍ അഭിഭാഷകന്റെ തെറ്റായ ഉപദേശത്തെത്തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാതിരുന്നതെന്നും മാതാപിതാക്കളെ ഉള്‍പ്പെടെ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നുമുള്ള ആവശ്യവും കോടതി നിരസിച്ചു. ട്രിബ്യൂണലില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പലതവണ അവസരം ലഭിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, ട്രിബ്യൂണല്‍ തീരുമാനം ശരിവച്ചു.

 
Other News in this category

 
 




 
Close Window