Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാല്‍വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല; സര്‍ക്കാരിന് കത്ത് നല്‍കും
reporter

തിരുവനന്തപുരം: പാലിന് ലിറ്ററിന് പത്തുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. വ്യാഴാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വിലവര്‍ധന നിര്‍ദേശം ഉയര്‍ന്നത്. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്ത് നല്‍കും.

ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വിലവര്‍ധന അനിവാര്യമാണെന്നാണ് യൂണിയന്റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് മില്‍മ പാലിന് ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചിരുന്നു. അമൂല്‍, നന്ദിനി തുടങ്ങിയവയും അടുത്തിടെ പാല്‍ ഉല്‍പന്നങ്ങളുടെ വില കൂട്ടിയിരുന്നു. നിലവില്‍ തിരുവനന്തപുരം മേഖല യൂണിയന്റെ നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്; പത്തുരൂപ വര്‍ധന നടപ്പാക്കാനുള്ള തീരുമാനമായിട്ടില്ല

 
Other News in this category

 
 




 
Close Window