Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സില്‍ക്ക് തലപ്പത്ത് പി.എം.എ. സലാം, ഇന്‍കെലില്‍ ശ്യാംസുന്ദര്‍; പദവി വിഭജനത്തില്‍ യുഡിഎഫില്‍ അതൃപ്തി
reporter

കോഴിക്കോട്: മുസ്ലിം ലീഗിന് അനുവദിച്ച ബോര്‍ഡ്‌കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള പേരുകളില്‍ ധാരണയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സില്‍ക്ക് ചെയര്‍മാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശ്യാംസുന്ദറിനെയാണ് ഇന്‍കെല്‍ അധ്യക്ഷസ്ഥാനത്തേക്ക് തീരുമാനിച്ചിരിക്കുന്നത്.

സിഡ്‌കോ ചെയര്‍മാനായി ടി. മുഹമ്മദും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ചെയര്‍മാനായി ടി.എം. സലീമും എത്തും. റൂറല്‍ എംപ്ലോയ്മെന്റ് സൊസൈറ്റിയുടെ അധ്യക്ഷസ്ഥാനത്തേക്ക് യഹിയ ഖാനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം മാസത്തിലാണ് നിയമന നടപടികള്‍ പുരോഗമിക്കുന്നത്.

അതേസമയം, പദവികള്‍ പങ്കിട്ടതില്‍ ആര്‍എസ്പിയും കേരള കോണ്‍ഗ്രസും അതൃപ്തിയിലാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒമ്പത് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നിടത്ത് ഇത്തവണ നാലെണ്ണം മാത്രമാണ് അനുവദിച്ചതെന്നാണ് ആര്‍എസ്പിയുടെ പരാതി. ഷിബു ബേബിജോണ്‍ കൈകാര്യം ചെയ്യുന്ന വനംവകുപ്പിനു കീഴിലുള്ള വനം വികസന കോര്‍പ്പറേഷന്‍ അധ്യക്ഷപദവി കോണ്‍ഗ്രസ് ഏറ്റെടുത്തതിലും ആര്‍എസ്പിക്ക് എതിര്‍പ്പുണ്ട്. അനുവദിച്ച സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടി, കൂടുതല്‍ ചെയര്‍മാന്‍ പദവികളും മുന്നണിയില്‍ തുടര്‍ചര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window