Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മെസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്: വി. അബ്ദുറഹ്‌മാനെതിരെ നടപടിക്ക് ഗവര്‍ണറുടെ അനുമതി
reporter

തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്ത് നിയമനടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഓംപ്രകാശ് മാത്തൂര്‍ അനുമതി നല്‍കി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം.

മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ കാലത്താണ് സര്‍ക്കാര്‍ അനുമതി തേടി രാജ്ഭവനെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയുന്നതുവരെ ഫയലില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്ന് ചുമതലയേറ്റ ഓംപ്രകാശ് മാത്തൂര്‍ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അനുമതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടര്‍നടപടിക്ക് അനുമതി തേടിയത്. വി. അബ്ദുറഹ്‌മാന്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്‍, യു. ഷറഫലി, സി. സത്യപാലന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിചേര്‍ക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

കേസില്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ആദ്യ നിര്‍ദേശം. എന്നാല്‍ തുടര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് അനുവദിച്ചതില്‍ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചെന്നും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതെ തീരുമാനങ്ങളെടുത്തെന്നും അന്വേഷണസംഘം ആരോപിക്കുന്നു. ഔദ്യോഗിക പദവിയും സര്‍ക്കാര്‍ രേഖകളും ദുരുപയോഗം ചെയ്തതായും ജിഎസ്ടി തട്ടിപ്പും കോടികളുടെ സാമ്പത്തിക ക്രമക്കേടും നടന്നതായും എസ്‌ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അബ്ദുറഹ്‌മാനെതിരായ അന്വേഷണവും തുടര്‍ നിയമനടപടികളും മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയൊരുങ്ങി.

 
Other News in this category

 
 




 
Close Window