Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
9.60 കോടി ചെലവില്‍ 24 പുതിയ ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍
reporter

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഔദ്യോഗിക യാത്രകള്‍ക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 9.60 കോടി രൂപ ചെലവില്‍ 24 ടൊയോട്ട ഇന്നോവ കാറുകളാണ് വാങ്ങുന്നത്. നിലവിലുള്ള ഔദ്യോഗിക വാഹനങ്ങളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

വാങ്ങുന്നവയില്‍ 22 വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഉപയോഗത്തിനായിരിക്കും. ശേഷിക്കുന്ന രണ്ട് വാഹനങ്ങള്‍ സംസ്ഥാനത്തെത്തുന്ന വിഐപികള്‍ക്കും വിദേശ അതിഥികള്‍ക്കും വേണ്ടിയുള്ള പ്രോട്ടോക്കോള്‍ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കും.

ഔദ്യോഗിക വാഹനങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് നേരത്തേ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അധികാരമേറ്റ ഉടന്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വിവാദമായേക്കുമെന്ന വിലയിരുത്തലില്‍ തീരുമാനം മാറ്റിവച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window