Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ ഒന്നിച്ചുനില്‍ക്കണം; സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുനല്‍കി മുഖ്യമന്ത്രി
reporter

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. പുത്തന്‍കുരിശില്‍ മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭകളുടെ ഐക്യം കേരളത്തിനുതന്നെ പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരുസഭകളും ഒന്നിച്ചുനില്‍ക്കുന്നത് വലിയ ശക്തിയാകുമെന്നും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ അതിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭാതര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ സമ്മേളനത്തില്‍ വായിച്ചു. പ്രശ്നപരിഹാരത്തിനായി നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും യാക്കോബായ സഭ ഉന്നയിച്ചു. ചടങ്ങില്‍ ശ്രേഷ്ഠ ബാവ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക് പാത്രിയര്‍ക്കീസ് ബാവ സമ്മാനിച്ചു. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണമെന്ന് പുരസ്‌കാരം സ്വീകരിച്ച മമ്മൂട്ടി പറഞ്ഞു. സമാധാനപൂര്‍ണമായ ജീവിതമാണ് ഏറ്റവും സന്തോഷം നല്‍കുന്നതെന്നും കലഹങ്ങളില്ലാത്ത കാലം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 
Other News in this category

 
 




 
Close Window