Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 16th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ഷേത്രസ്വത്തില്‍ തന്ത്രിമാര്‍ക്ക് ഉടമസ്ഥാവകാശമില്ല; ആചാരാധികാരം സ്വത്തവകാശമല്ലെന്ന് ഹൈക്കോടതി
reporter

കൊച്ചി: പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ പേരില്‍ ക്ഷേത്രസ്വത്തുക്കളില്‍ തന്ത്രിമാര്‍ക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. ദേവതയ്ക്ക് സമര്‍പ്പിച്ച സ്വത്തുക്കള്‍ ദേവതയുടേതാണെന്നും കൊടിമരം മാറ്റുമ്പോള്‍ നീക്കംചെയ്യുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം വസ്തുക്കള്‍ ദേവസ്വം സ്വത്തായി സംരക്ഷിക്കണമെന്ന 2012ലെ സര്‍ക്കുലറിനെതിരെ അഖില തന്ത്രി പ്രചാരക സഭ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുമ്പോള്‍ അതിനു മുകളിലുണ്ടായിരുന്ന വാജിവാഹനം ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍ തന്ത്രിക്ക് ലഭിക്കാന്‍ പാരമ്പര്യമായി അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 'തന്ത്രസമുച്ചയം' അടിസ്ഥാനമാക്കിയുള്ള ഈ അവകാശം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍ തന്ത്രിമാരുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു.

ക്ഷേത്രത്തിലെ മതപരവും ആചാരപരവുമായ കാര്യങ്ങളില്‍ തന്ത്രിക്കുള്ള അധികാരത്തെ സ്വത്ത് സ്വന്തമാക്കുന്നതിനോ വിനിയോഗിക്കുന്നതിനോ ഉള്ള അവകാശമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചടങ്ങുകള്‍ നടത്താനും മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരവും ക്ഷേത്രസ്വത്തിന്റെ ഉടമസ്ഥാവകാശവും വേര്‍തിരിച്ചു കാണണമെന്നും ബെഞ്ച് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window