Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഓട്ടോ ഓടിച്ച് നവീന്‍ ലണ്ടനിലെത്തി, പെട്രോളോ ഡീസലോ അടിക്കാതെ
reporter
ഒരാള്‍ക്ക് ഓട്ടോയും ഓടിച്ച് ലണ്ടനിലെത്താന്‍ പറ്റുമോ? അതി കേള്‍ക്കുമ്പോള്‍ തന്നെ അതിശയമാണ്. അപ്പോള്‍ ഒരു ലിറ്റര്‍ പോലും പെട്രോളോ ഡീസലോ അടിച്ചില്ലെന്നു പറയുമ്പോഴോ? സംഭവം കിടിലന്‍ അല്ലേ. എന്‍ജിനീയറായ ഇന്ത്യന്‍ യുവാവി നവീന്‍ റബേലി(35) ആണ് ബംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടത്. ഫെബ്രുവരിയില്‍ തുടങ്ങിയ യാത്ര 9978 കിലോമീറ്റര്‍ താണ്ടി കഴിഞ്ഞ ദിവസം ലണ്ടനിലെത്തി. പെട്രോളും ഡീസലും ഉപേക്ഷിച്ച് സൂര്യനെയാണ് ഇന്ധനമാക്കിയത്. സൗരോര്‍ജപാനല്‍ ഘടിപ്പിച്ചായിരുന്നു ഓട്ടോയുടെ യാത്ര. ഊര്‍ജസംരക്ഷണവും സൗരോര്‍ജത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

ഫ്രാന്‍സില്‍ വെച്ച് പാസ്‌പോര്‍ട്ടും അത്യാവശ്യവസ്തുക്കളും മോഷണം പോയതൊഴിച്ചാല്‍ യാത്ര ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ചു. യാത്രയിലുടനീളം സൗരോര്‍ജറിക്ഷയ്ക്ക് വന്‍വരവേല്പാണ് ലഭിച്ചതെന്നും നവീന്‍ പറഞ്ഞു. പിന്നീട് പുതിയ പാസ്‌പോര്‍ട് സംഘടിപ്പിച്ചായിരുന്നു തുടര്‍ യാത്ര.

ഓട്ടോറിക്ഷയുമായി ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി യാത്ര അവസാനിപ്പിക്കണമെന്നാണ് നവീന്റെ ആഗ്രഹം. സ്വന്തമായി രൂപകല്പന ചെയ്ത ഓട്ടോറിക്ഷയില്‍ കിടക്ക, സഹയാത്രികനുള്ള ഇരിപ്പിടം, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അലമാര, ആഹാരം പാകം ചെയ്യാനുള്ള സൗരോര്‍ജ കുക്കര്‍ എന്നിവ ഒരുക്കിയിരുന്നു.

ഇറാന്‍, തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. റോഡില്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ ഫെറികളിലാണ് എത്തിച്ചത്. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള നവീന്‍ അവിടെ ഓട്ടോമൊബൈല്‍ എന്‍ജിനീയറാണ്.
 
Other News in this category

 
 




 
Close Window