Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
12 കാരന്‍ കാറുമെടുത്ത് പാഞ്ഞു, 100 മൈല്‍ ദൂരം, അവന് അവരെ മിസ് ചെയ്യാതിരിക്കാന്‍
reporter
ഏതു രാജ്യത്താണെങ്കിലും മുത്തച്ഛനും മുത്തശ്ശിയും എന്നു പറഞ്ഞാല്‍ പേരക്കുട്ടികള്‍ക്ക് പ്രീയപ്പെട്ടവരാണ്. സ്വന്തം അച്ഛനമ്മമാരേക്കാള്‍ അവരെ ലാളിക്കുന്നത് അവരായിരിക്കും. അതുകൊണ്ടു തന്നെ അവരെ മിസ് ചെയ്യുക എന്നു പറഞ്ഞാല്‍ പല കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരിക്കും. അതാണ് അവധിക്കാലമെത്തിയാല്‍ കുട്ടികള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഓടിയെത്തുന്നത്.

ജര്‍മനിയില്‍ ഒരു 12 കാരന്‍ കാണിച്ച പണി നോക്കൂ. അവനും തന്റെ മുത്തച്ഛനെയും മുത്തശ്ശിയേയും മിസ് ചെയ്തു. അതിന് പരിഹാരമായി അവന്‍ കണ്ടെത്തിയ മാര്‍ഗം അച്ഛന്റെ കാറുമെടുത്ത് 100 മൈല്‍ അകലെയുള്ള അവരുടെ അടുത്തെത്തുക. ഇതിനായി അവന്‍ 13 കാരനായ തന്റെ കൂട്ടുകാരനെയും ഒപ്പം കൂട്ടി. ഒരപകടം പോലും കൂടാതെ ഇരുവരും സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയില്‍ പിതാവിന്റെ കാര്‍ മോഷ്ടിച്ചായിരുന്നു യാത്ര. കാറിനൊപ്പം മകനെ കൂടി കാണാതായതോടെ ലിംബെക്ക് ഫ്രോഹ്നുക്കാരായ മാതാപിതാക്കള്‍ വിവരം പോലീസിന് കൈമാറുകയും ചെയ്തു.

സ്വന്തം വീട്ടില്‍ നിന്നും മുത്തനെും മുത്തശ്ശിയും താമസിക്കുന്ന ബാംബെര്‍ഗ് വരെയാണ് പയ്യന്‍ വണ്ടി ഓടിച്ചത്. വീട്ടിലെത്തിയ അവന്‍ തനിക്ക് മുത്തശ്ശന്റെയും മുത്തശ്ശിയുടേയും കൂടെ അധികം തങ്ങാന്‍ കഴിയില്ലെന്നും ആരോടും പറയാതെയാണ് വന്നതെന്നും വണ്ടി ഓടിച്ച് തിരിച്ചു പോകണമെന്നും പറഞ്ഞു. എന്നാല്‍ പേരക്കുട്ടിയെ വിടാന്‍ വീട്ടുകാര്‍ തയ്യാറായില്ല.

സംഭവം അറിഞ്ഞ പോലീസുകാര്‍ പ്രതികരിച്ചത് അതിശയം എന്നാണ്. ചെറിയ ദൂരമൊക്കെ ചിലപ്പോള്‍ കുട്ടികള്‍ വണ്ടി ഓടിക്കാറുണ്ട്. എന്നാല്‍, 200 ലേറെ കീലോമീറ്റര്‍ ഒരപകടവും ഉണ്ടാക്കാതെ ഇവര്‍ വണ്ടി അടിച്ചിരിക്കുന്നു. 14 വയസ്സിന് താഴെയായതിനാല്‍ പയ്യന് നിയമ നടപടി നേരിടേണ്ടി വരികില്ല.
 
Other News in this category

 
 




 
Close Window