Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഞാന്‍ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈല്‍ ഉണ്ട്, മിമിക്രിക്കാര്‍ മറ്റു താരങ്ങളെ അനുകരിച്ചാണ് ജീവിക്കുന്നത്...
reporter
ടിവി ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റ് താരമായി. തന്നെ വളഞ്ഞിട്ട് ആക്രമിച്ച മിമിക്രി അവതാരകരെ പണ്ഡിറ്റ് പൊളിച്ചടുക്കി. തന്റെ പകുതി പോലും കഴിവില്ലാത്തവരാണ് മിമിക്രിക്കാരെന്ന് സന്തോഷ് തുറന്നടിച്ചു. സംഭവത്തെക്കുറിച്ച് സന്തോഷ് പറയുന്നത് ഇങ്ങനെ :

'ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അവര്‍ പറയുന്നത്. അവരോടൊപ്പം മിമിക്രികളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുന്നില്ല എന്നൊക്കെയാണ് അവര്‍പറയുന്നത്. ഇപ്പോഴും ആണുങ്ങള്‍ പെണ്‍വേഷം കെട്ടിയാണത്രേ മിമിക്രികളില്‍ അഭിനിയിക്കുന്നത്. അതിനു ഞാന്‍ എന്തുചെയ്യണം? സന്തോഷ് പണ്ഡിറ്റിന്റെ സ്വഭാവം നല്ലതാണ്. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ എന്നോടൊപ്പം അഭിനയിക്കാന്‍ തയ്യാറാകുന്നത്. ഞാന്‍ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈല്‍ ഉണ്ട്. അവര്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും അനുകരിച്ചാണ് ജീവിക്കുന്നത്.

ഞാന്‍ സിനിമയെടുത്താല്‍ അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. എന്നെ വിമര്‍ശിക്കുന്നവര്‍ എന്റെ സിനിമ കാണണ്ട . അല്ലാതെ താന്‍ എന്തിനാടോ സിനിമ എടുത്തത് എന്നു ചോദിക്കാന്‍ അവര്‍ക്ക് അവകാശമില്ല. ഈ പറയുന്നവര്‍ക്ക് ഒരു അഞ്ച് മിനിറ്റ് ഡോക്യുമെന്ററി എടുക്കാനുള്ള ധൈര്യം പോലുമില്ല. എന്നെ വിരൂപന്‍ എന്നുവരെ ആ ഷോയില്‍ വിളിച്ചു.

നിരാശരായ മിമിക്രിക്കാരെ വച്ചുള്ള ഷോയായിരുന്നു ഇത്. അവരുടെ നിരാശയെ മുതലെടുത്തുള്ള പരിപാടിയായിരുന്നു അത്. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യില്‍ തെളിവില്ല. അവര്‍ ചാനല്‍ റേറ്റിങ് കൂട്ടാന്‍ വേണ്ടി എന്നെ പ്രകോപിപ്പിക്കുകയും പ്രമോയില്‍ ഇതുള്‍പ്പെടുത്തി ചാനല്‍ റേറ്റിങ് കൂട്ടുകയുമാണ് ചെയ്തത്. മിമിക്രിക്കാരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പരിപാടിക്ക് പോവുമായിരുന്നില്ല. ഒരു ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് മിമിക്രിക്കാര്‍ ഇത്തരത്തില്‍ തരം താണത്. എല്ലാ മിമിക്രി താരങ്ങളും ഇത്തരക്കാരല്ല. പേരും പ്രശസ്തിയുമുള്ള ഒട്ടേറെ നല്ല ആര്‍ട്ടിസ്റ്റുകളുണ്ട്.

പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവര്‍ വിളിക്കുമ്പോള്‍ പോകുന്നത്. പിന്നെ എന്റെ സിനിമയുടെ പ്രമോഷനും എനിക്ക് പ്രധാനമാണ്. നീലിമ നല്ലകുട്ടിയാണ് എന്ന എന്റെ പുതിയ ചിത്രം ഈ മാസം അവസാനം റിലീസ് ആകും, സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.'
 
Other News in this category

 
 




 
Close Window