Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തല്‍സമയ വാര്‍ത്തയ്ക്ക് ശേഷം പ്രസവമുറിയിലേക്ക്, അവതാരകയെ അഭിനന്ദിച്ച് ബിബിസി
reporter
കുഞ്ഞിന് ജന്മം നല്‍ക്കുന്നതിന് തൊട്ട് മുന്‍പു വരെ ജോലിയില്‍ മുഴുകിയ അവതാരകയെ അഭിനന്ദിച്ച് ബിബിസി. തത്സമയ വാര്‍ത്താ അവതരണത്തിന് ശേഷം അവതാരയ്ക്ക് പോയത് പ്രസവമുറിയിലേക്കാണ്. ബി.ബി.സി ബ്രേക്ക്ഫാസ്റ്റില്‍ ബിസിനസ് വാര്‍ത്ത അവതരിപ്പിക്കുന്ന വിക്ടോറിയ ഫ്രിറ്റ്‌സാണ് വാര്‍ത്താ അവതരണത്തിനു ഇടവേള നല്‍കി കൊണ്ട് കുഞ്ഞിന് ജന്മം നല്‍കിയത്.
ചൊവ്വാഴ്ച രാവിലെ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു വിക്ടോറിയക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ജോലി പൂര്‍ത്തിയാക്കിയ ശേഷം സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രിയിലെത്തിയ വിക്ടോറിയ മിനിറ്റുകള്‍ക്കകം ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. തൊട്ടടുത്ത ദിവസം, ബിസിനസ് വാര്‍ത്ത അവതരിപ്പിക്കാനെത്തിയ പുതിയ അവതാരികയാണ്, വിക്ടോറിയ തല്‍സമയ വാര്‍ത്താ അവതരണത്തിനു ശേഷം കുഞ്ഞിനു ജന്മം നല്‍കിയ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.


ഡിസംബര്‍ ആദ്യ ആഴ്ചയായിരുന്നു വിക്ടോറിയയുടെ പ്രസവ തീയതിയായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവം നേരത്തെ നടക്കുകയായിരുന്നു. കുഞ്ഞിന്റെ ജന്മം നല്‍കിയ ശേഷം ബി ബി സിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ട്വിറ്ററിലൂടെ വിക്ടോറിയ നന്ദി അറിയിക്കാനുക്കാനും ഇവര്‍ മറന്നില്ല. വിക്ടോറിയയെ അഭിനന്ദിച്ച് ബി ബി സിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 2008 മുതല്‍ ബി.ബി.സിയില്‍ വാര്‍ത്താ അവതാരകയാണ് വിക്ടോറിയ ഫ്രിറ്റ്‌സ്. ഇപ്പോള്‍ റോയിട്ടേഴ്‌സിന്റെ ഭാഗമായ ബ്രേക്കിംഗ് വ്യൂസിലാണ് വിക്ടോറിയ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.
 
Other News in this category

 
 




 
Close Window