Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അഞ്ച് വര്‍ഷമായി ഒരാളുമായി പ്രണയത്തിലാണ് : വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ ഭാവന
reporter
നടി ഭാവന നിയമ നടപടിക്കൊരുങ്ങുന്നു. താന്‍ വിവാഹിതയാകുന്നുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് നിയമത്തിന്റെ സഹായം തേടുന്നത്. ഒരാളുമായി താന്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും അത് തന്റെ വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണെന്നും തുറന്നു പറഞ്ഞ ഭാവന, കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി എടുക്കുമെന്നാണ് പറഞ്ഞത്.
താന്‍ വിവാഹിതയാകുന്നുവെന്ന് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളത്തിലെ മുന്‍നിര വെബ്‌സൈറ്റുകള്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഭാവന പറഞ്ഞു. സോഷ്യല്‍മീഡിയ വഴി വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കും. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വലിയ ദുഃഖമുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആരും ഷെയര്‍ ചെയ്യരുതെന്നും ഭാവന പറയുന്നു.
എല്ലാ മാസവും തന്റെ പേരില്‍ വിവാഹവാര്‍ത്ത പ്രചരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണെന്നും. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അതിന്റെ സത്യാവസ്ഥ പോലും മനസ്സിലാക്കാതെ ഒരുപാട് പേര്‍ തന്നെ വിളിച്ച് വിവാഹക്കാര്യം അന്വേഷിക്കുമെന്നും ഭാവന പറഞ്ഞു. തന്നെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനാണ് ഇത്തരം വാര്‍ത്തകളിലൂടെ ഇവര്‍ വേദനിപ്പിക്കുന്നത്. ഇത്രമാത്രം വേദനിപ്പിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും ഭാവന ചോദിക്കുന്നു.
 
Other News in this category

 
 




 
Close Window