Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
യുവതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു
reporter
യുവതിയെ ആള്‍ക്കൂട്ടത്തിന് നടുവിലിട്ട് രണ്ട് യുവാക്കള്‍ തല്ലിച്ചതച്ചു. വടിയുപയോഗിച്ച് യുവതിയെ തല്ലിച്ചതക്കുന്നത് കണ്ടുനിന്നതല്ലാതെ പ്രദേശവാസികള്‍ അക്രമം തടയാന്‍ യാതൊന്നും ചെയ്തില്ല. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലുള്ള തിരക്കേറിയ ചന്തയിലാണ് സംഭവം നടന്നത്. യുവതിയുടെ മകളും ഭര്‍ത്താവും നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനേയും യുവാക്കള്‍ തല്ലിച്ചതച്ചു. വടികൊണ്ടുള്ള പ്രഹരത്തില്‍ യുവതിയുടെ തലപൊട്ടി ചോരയൊലിച്ചിട്ടും യുവാക്കള്‍ അക്രമം തുടരുന്നത് വീഡിയോയില്‍ കാണാം.


വഴി ചോദിക്കുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെതിരെ യുവതി പ്രതികരിച്ചതോടെയാണ് യുവാക്കള്‍ മര്‍ദ്ദനം ആരംഭിച്ചത്. കാണികളായി നോക്കിനിന്നതല്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലും കുടുംബത്തെ സഹായിക്കാനെത്തിയില്ല. യുവതിയുടെ കുഞ്ഞ് കരഞ്ഞ് അടുത്തെത്തിയിട്ടും യുവാക്കള്‍ മര്‍ദ്ദനം തുടര്‍ന്നു.
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മെയ്ന്‍പുരി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ് യാദവിന്റെ നാട് കൂടിയാണിത്. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
വീഡിയോ പ്രചരിച്ചതോടെ അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സ്വയം നിറയൊഴിക്കുമെന്ന് യുവതി പൊലിസിനോട് പറഞ്ഞു.ണ്ടു കുട്ടികളുടെ അമ്മയാണ് ഇവര്‍.
 
Other News in this category

 
 




 
Close Window