Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പുതുപ്പെണ്ണിന്റെ ഡാന്‍സ് കണ്ടത് ഒരു കോടിയാളുകള്‍
reporter
വിവാഹത്തിനിടെ വധൂവരന്‍മാര്‍ നൃത്തം ചെയ്യുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എല്ലായിടത്തും സാധാരണമാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. ഇവിടെയൊരു നവവധു അതുപോലെ ഉഗ്രന്‍ നൃത്തം ചെയ്തു. അതിന്റെ വീഡിയോ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ ബ്ലോക്ക്ബസ്റ്ററാണ്. ഡിസംബര്‍ 20ന് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട രണ്ട് വീഡിയോകള്‍ക്ക് ഇതിനകം 1.1 കോടിയിലധികം ആളുകള്‍ കാഴ്ച്ചക്കാരായി.
ഡല്‍ഹി സ്വദേശിയ സാഗര്‍ അറോറയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. നിരവധി വധുക്കളെ കണ്ടിട്ടുണ്ടെങ്കിലും വിവാഹ ചടങ്ങിലേക്ക് ഇതുപോലൊരു ഗ്രാന്‍ഡ് എന്‍ട്രി താന്‍ കണ്ടിട്ടില്ലെന്ന അടിക്കുറിപ്പോടെ ആയിരുന്നു സാഗറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാഹ മണ്ഡപത്തിലേക്ക് പോകും വഴി ചുവപ്പ് ലെഹങ്ക ധരിച്ച നവവധു നൃത്തം ചെയ്യുന്നതാണ് 30 സെക്കന്‍ഡ് വീതം ദൈര്‍ഘ്യമുള്ള വീഡിയോകളിലുള്ളത്. യുവതിയ്‌ക്കൊപ്പം നൃത്തചുവടുകളുമായി കൂട്ടുകാരികളുമുണ്ട്.

കങ്കണ റാണത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ക്യൂനിലെ ലണ്ടന്‍ തുമകഡാ ഗാനത്തിനൊപ്പമാണ് ഒരു വീഡിയോയില്‍ നവവധു നൃത്തം ചെയ്യുന്നത്. കത്രീന കെയ്ഫും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും മുഖ്യവേഷത്തില്‍ എത്തിയ ബാര്‍ ബാര്‍ ദേഖോയില്‍ ഗാനമാണ് രണ്ടാമത്തെ വീഡിയോയില്‍.
ഫെയ്‌സ്ബുക്കില്‍ 1.4 ലക്ഷം പേര്‍ നൃത്തവീഡിയോ ഷെയര്‍ ചെയ്തു. 18,000 പേര്‍ പ്രതികരിച്ചിരിക്കുന്നു. 'എന്തൊരു എന്‍ട്രി' എന്നാണ് കമന്റ് ബോക്‌സില്‍ ഒരു യൂസറുടെ പ്രതികരണം. ഇതുപോലെ ആകണം വിവാഹമെന്ന് നിര്‍ദേശിച്ച് സുഹൃത്തുക്കളുമായി വീഡിയോ ടാഗ് ചെയ്തവരേയും കണ്ടു.
 
Other News in this category

 
 




 
Close Window