Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വണ്ടി വാങ്ങാന്‍ ആളില്ല: ഇന്ത്യയിലെ വാഹന വിപണി തകര്‍ന്നു
reporter
വാഹനവിപണി കൂപ്പുകുത്തി. 16 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബറില്‍ രേഖപ്പെടുത്തിയത്. കറന്‍സി റദ്ദാക്കലില്‍ നട്ടംതിരിഞ്ഞ ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞതാണ് ഡിസംബര്‍ മാസത്തെ വാഹനവിപണിയില്‍ പ്രതിഫലിച്ചതെന്ന് വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മനുഫാക്ചറേഴ്‌സ് (സിയാം) അറിയിച്ചു.

ഡിസംബറിലെ മൊത്തം വില്പന 18.66 ശതമാനം ഇടിഞ്ഞ് 12.21 ലക്ഷം വാഹനങ്ങളായി. 2000നു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. അന്ന് വില്പനയില്‍ 21.81 ശതമാനം ഇടിവ് രേഖപ്പെടുത്തി. യാത്രാവാഹനങ്ങളുടെ വില്പന പോയ മാസം 1.4 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ വില്പന 22.04 ശതമാനമാണ് താഴേക്കു പോയത്, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഇടിവ്. ഗ്രാമീണമേഖലയില്‍ കറന്‍സി റദ്ദാക്കല്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചതിന്റെ തെളിവാണ് ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായ വലിയ ഇടിവ്.

ഇതൊരു താത്കാലിക പ്രതിഭാസമായി കണക്കാക്കുകയാണെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാതുര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റില്‍ ഉപയോക്താക്കള്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാന്പത്തിക രാഷ്ട്രമായ ഇന്ത്യയിലെ കറന്‍സി വിനിയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമവും വില്പനയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് സിയാം റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ശതമാനം വളര്‍ച്ച ലക്ഷ്യംവച്ച വാഹനമേഖലയ്ക്ക് കറന്‍സി റദ്ദാക്കല്‍ വലിയ തിരിച്ചടി നല്കി.
 
Other News in this category

 
 




 
Close Window